Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഊർജമേഖലയിൽ ഖത്തറും ദുബായിയും സഹകരിക്കുന്നു,ഇനോകുമായി ഖത്തർ എനർജി കരാറിൽ ഒപ്പുവെച്ചു

July 11, 2023

July 11, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഊർജ മേഖലയിൽ ദുബായ് ആസ്ഥാനമായ ഇനോക് ഗ്രൂപ്പുമായി ഖത്തര്‍ എനര്‍ജി സഹകരണ കരാറിൽ ഒപ്പുവെച്ചു.. 10 വര്‍ഷത്തെ കരാര്‍പ്രകാരം 12 കോടി ബാരല്‍ പെട്രോളിയം കണ്ടൻസേറ്റുകള്‍ ഇനോകിന് വിതരണം ചെയ്യുമെന്നാണ് ധാരണ.

ഖത്തറും യു.എ.ഇയും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് വ്യാപാര കരാര്‍ നിലവില്‍വന്നത്. കരാര്‍പ്രകാരം ജൂലൈ മാസം മുതല്‍ കണ്ടന്‍സേറ്റുകളുടെ വിതരണം ആരംഭിക്കും.

വരുംകാലങ്ങളില്‍ കണ്ടന്‍സേറ്റുകളുടെ അളവ് വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, നോര്‍ത്ത് ഫീല്‍ഡ് സൗത്ത് എണ്ണപ്പാട വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സാന്ദ്രത കുറഞ്ഞ പ്രകൃതിവാതക ഉല്‍പന്നങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News