Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പ്രവാസി ക്ഷേമപദ്ധതികൾ മറക്കരുത്,ഖത്തർ യുവകലാസാഹിതി ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു

January 28, 2023

January 28, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: സഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ,സി.സി.സി. മലയാളി സമാജവുമായി ചേർന്ന് റാസ് ലഫാൻ ഇൻടസ്ട്രിയൽ സിറ്റിയിലെ ഗ്ലോബൽ വില്ലേജിൽ തൊഴിലാളികൾക്കായി ബോധവൽകരണ ക്ലാസ് നടത്തി.പ്രവാസികൾക്കായുള്ള  ക്ഷേമനിധി പദ്ധതികളെയും പുനരധിവാസ പദ്ധതികളെയും കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിൻ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ. ബാബുരാജ്  ഉദ്ഘാടനം ചെയ്തു.

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി നോർക്കയെക്കുറിച്ചും പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് പദ്ധതികൾ, മറ്റു പുനരധിവാസപദ്ധതികളെ കുറിച്ചും വിശദീകരിച്ചു.,ഇതുസംബന്ധിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ഗ്ലോബൽ വില്ലേജിലെ C4 ക്യാമ്പിൽ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പയിന്  മലയാളിസമാജം പ്രസിഡന്റ് . ജോപ്പൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജോയിന്റ് സെക്രട്ടറിയും,സിസിസി മലയാളി സമാജം രക്ഷാധികാരിയുമായ റജി പുത്തൂരാൻ ക്യാമ്പയിന് സ്വാഗതം ആശംസിച്ചു.

ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ. ബാബുരാജ്  ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ യുവകലാസാഹിതി സെക്രട്ടറി ശ്രീ.രാഗേഷ് കുമാർ, യുവകലാസാഹിതി നോർക്ക വിങ്ങ് താൽക്കാലിക ചുമതലക്കാരൻ ഷാൻ പേഴുംമൂട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പയിനിൽ യുവകലാസാഹിതി എക്സിക്യൂട്ടിവ് അംഗം:ജീമോൻ ജേക്കബ്,ഷാൻ പേഴുംമൂട് , മലയാളി സമാജം സെകട്ടറി സാമുവൽ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി പേർ പ്രവാസി ക്ഷേമ പദ്ധതികളിലും, ഐസിബിഎഫ് ഇൻഷുറൻസ് പദ്ധതികളിലും അംഗങ്ങളായി ചേർന്നു..

യോഗത്തിന് യുവകലാസാഹിതി എക്സിക്യൂട്ടിവ് അംഗം ലാലുവും, മലയാളി സമാജം എക്സിക്യൂട്ടീവ് അംഗം ജോൺ ബിനുമോനും നന്ദി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News