Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പുതിയ പരിശീലകന് നാളെ അരങ്ങേറ്റം,അറേബ്യൻ ഗൾഫ് കപ്പിൽ നാളെ ഖത്തർ കുവൈത്തിനെ നേരിടും

January 06, 2023

January 06, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 
ദോഹ : 25-ാമത് അറേബ്യൻ ഗൾഫ് കപ്പിൽ നാളെ ഖത്തർ കുവൈത്തിനെ നേരിടും.ഇറാഖി നഗരമായ ബസ്രയിലെ അൽ-മിന ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുക.

കുവൈത്തിനെതിരായ ഉദ്ഘാടന മത്സരം വളരെ പ്രധാനപ്പെട്ടതാണെന്നും ഏറെ പ്രതീക്ഷയോടെയാണ് നാളെ മത്സരത്തിനിറങ്ങുന്നതെന്നും ഖത്തർ പരിശീലകൻ ബ്രൂണോ മിഗ്വൽ പിൻഹീറോ പറഞ്ഞു.ഫെലിക്‌സ് സാഞ്ചസ് സ്ഥാനമൊഴിഞ്ഞതിന് ശേഷം നിയമിതനായ പുതിയ പരിശീലകൻ ബ്രൂണോ മിഗ്വൽ പിൻഹീറോക്ക് കീഴിൽ ഖത്തർ ടീം ആദ്യമായാണ് നാളെ മത്സരത്തിനിറങ്ങുന്നത്. കുവൈത്തിന് പുറമെ,. ബഹ്‌റൈനും യുഎഇയും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഖത്തർ മത്സരിക്കുന്നത്‌.

നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ബഹ്‌റൈൻ യു.എ.ഇയെ നേരിടും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News