Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഫുട്‍ബോൾ ക്ലബ്ബുകളിൽ കൂടുതൽ നിക്ഷേപം,ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഖത്തർ നിക്ഷേപത്തിനൊരുങ്ങുന്നു

January 09, 2023

January 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഖത്തര്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്‍റ് ടോട്ടനം ഹോട്സ്പറിന്‍റെ ഓഹരി സ്വന്തമാക്കാന്‍ നീക്കം തുടങ്ങിയതായി സ്പോര്‍ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെയും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്‍റിന്‍റെയും ചുമതലയുള്ള നാസര്‍ അല്‍ ഖുലൈഫി കഴിഞ്ഞയാഴ്ച ലണ്ടനിലെത്തിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനം ഹോട്സ്പറിന്‍റെ ചെയര്‍മാന്‍ ഡാനിയേല്‍ ലെവിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നത്. പി.എസ്.ജിക്ക് പുറമെ പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ്ങും ഇപ്പോള്‍ ക്യു.എസ്.ഐയുടെ ഉടമസ്ഥതയിലാണ്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂള്‍ ക്ലബുകളുമായും ക്യു.എസ്.ഐ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തര്‍ കൂടി പ്രീമിയര്‍ ലീഗില്‍ നിക്ഷേപം നടത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ബലാബലമാകും പ്രീമിയര്‍ ലീഗില്‍ നടക്കുക. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി യു.എ.ഇയുടെയും ന്യൂകാസില്‍ യുണൈറ്റഡ് സൗദിയുടെയും ഉടമസ്ഥതയിലാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News