Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലേക്കുള്ള എല്ലാതരം സന്ദർശക വിസകളും നിർത്തലാക്കുന്നു, ലോകകപ്പ് വേളയിൽ മറ്റു സന്ദർശകർക്ക് ഖത്തറിലേക്ക് പ്രവേശനമില്ലെന്ന് ആഭ്യന്തര മന്ത്രാലയം

September 21, 2022

September 21, 2022

അൻവർ പാലേരി 
ദോഹ: നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ ഹയ്യ കാർഡ് ഇല്ലാത്ത സന്ദർശകർക്ക് ഖത്തറിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ലോക കപ്പ് സമയത്തു് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം  അറിയിച്ചു.അതേസമയം,ഖത്തറിൽ താമസവിസയുള്ളവർക്കും ഖത്തർ പൗരൻമാർക്കും ജിസിസി പൗരൻമാർക്കും നിയന്ത്രണം ബാധകമാവില്ല.

ഇതിന്റെ ഭാഗമായി എല്ലാതരം സന്ദർശന വിസകളും നിർത്തിവെക്കും.2022 ഡിസംബർ 23 മുതൽ സന്ദർശന വിസകൾ വീണ്ടും അനുവദിക്കും.

അതേസമയം, വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസക്കാർക്കും  എൻട്രി പെർമിറ്റുകലുള്ളവർക്കും ഇളവുകളുണ്ടാവും.ഔദ്യോഗിക ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള അംഗീകാരത്തെ അടിസ്ഥാനമാക്കി പ്രത്യേക മാനുഷിക പരിഗണന ലഭിക്കാൻ അർഹതയുള്ളവർക്കും വിമാനത്താവളം വഴിയുള്ള പ്രവേശനം അനുവദിക്കും.

ഇന്നുച്ചയ്ക്ക് ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഹയ്യ കാർഡ് ഉള്ളവർക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ രാജ്യത്ത് പ്രവേശിക്കാമെന്നും ജനുവരി 23 വരെ രാജ്യത്ത് താമസിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News