Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തർ റെസിഡന്റ്‌സ് ഇന്ത്യ ഈദ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് , ടസ്‌കേർ എഫ് സി ജേതാക്കളായി

July 08, 2023

July 08, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിലെ ഇന്ത്യക്കാരുടെ ഫുട്ബോൾ കൂട്ടായ്‌മയായ  ഖത്തർ റസിഡന്റ് ഇന്ത്യ ഫുട്ബോൾ ക്ലബ് സംഘടിപ്പിച്ച ഈദ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ  ടസ്‌കേർ എഫ് സി  ജേതാക്കളായി.ദോഹ ക്യു ർ ഐ അറീന ഗ്രൗണ്ടിൽ നടന്ന  ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത്  ഇരു ടീമുകളും ഗോൾ നേടാതെ വന്നപ്പോൾ  പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ടസ്‌കേർ എഫ് സി ,ബ്ലൂ വേറിയോസിനെ വീഴ്ത്തിയത്.
 പഴയ കാല ഫുട്ബോൾ താരം  മുഹമ്മദ് കാസിം ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഗോൾ കീപ്പർ   അബ്ദുൽറഹിമാൻ എരിയാലിനെയും മികച്ച പ്ലയെർ മേക്കറായി ടസ്‌കേർ എഫ് സി ക്യാപ്റ്റൻ  സഈദ് കടവനെയും ,
ഡിഫൻഡറായി  നെബീലിനെയും  മികച്ച ഫോർവേർഡ് പ്ലെയറായി ടിബിൻസ് എന്നിവരെയും തെരഞ്ഞെടുത്തു. ടൂര്ണമെന്റിലെ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാർക്കുള്ള ഉപഹാരം അൽത്താഫ് , മഷൂദ് , ശനീബ് , ഷാൻ  , ഷബീർ എന്നിവർ ചേർന്ന് വിതരണം ചെയ്തു
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News