ദോഹ :കേരളീയ സമൂഹത്തിലെ ലഹരി വ്യാപനത്തിന്റെ ഉത്തരവാദി സർക്കാരുകളാണെന്നും കർശന നടപടികൾ കൈക്കൊള്ളണമെന്നും കെഎംസിസി ഖത്തർ പാലക്കാട് ഇഫ്ത്താർ മീറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ലഹരിക്ക് അടിപ്പെട്ട ഇളംതലമുറയുടെ അക്രമങ്ങളും സാമൂഹിക അടിത്തറ തകർക്കുന്ന നിലയിലുള്ള ലഹരി ഉപയോഗവും വ്യാപിക്കാൻ ഇടയാക്കുന്നത് ലഹരിയുടെ എളുപ്പത്തിലുള്ള ലഭ്യതയാണെന്നും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഭരണ കർത്താക്കൾക്കും സംസ്ഥാന ഗവൺമെണ്ടിനും ഉദ്യോഗസ്ഥർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി പ്രമേയത്തിൽ കുറ്റപ്പെടുത്തി.
ഗുരുതരമായ അനാസ്ഥയും കുറ്റവാളികളെ സംരക്ഷിക്കാൻ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളും മയക്കുമരുന്ന് കണ്ണികളെ സഹായിക്കുന്നതിന്റെ തെളിവുകളാണ്. പ്രവാസികൾക്കിടയിൽ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.പ്രവാസികളായ രക്ഷിതാക്കളുടെ മക്കളെയും ഭാവിയെയും സംബന്ധിച്ചുള്ള ആശങ്ക വർദ്ധിച്ചുവരുന്നത് ഗുരുതരമായ പ്രശ്നമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. നിയമങ്ങൾ ഗൗരവമായി നടപ്പാക്കാനും കർശന നടപടികൾ കൈക്കൊള്ളാനും സർക്കാർ തയ്യാറാകണം. ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും ഇത്തരമൊരു ദുരന്തത്തെ നേരിടാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡണ്ട് അസർ പള്ളിപ്പുറം സംസാരിച്ചു.സെക്രട്ടറി മൊയ്‌തീൻ കുട്ടി പ്രമേയം അവതരിപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F