ദോഹ: ഖത്തറിലെ ലുലു ഔട്ലെറ്റുകളിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ചുരിദാറുകൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ, ബേബി ആക്‌സസറികൾ, സൺഗ്ലാസുകൾ എന്നിവയ്ക്ക് 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന "ലുലു ഓൺ സെയിൽ" പ്രമോഷൻ ആരംഭിച്ചു.ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ജൂൺ 18 വരെ ഈ ആനുകൂല്യം ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു.
ബലി പെരുന്നാൾ(ഈദ് അൽ-അദ്ഹ) ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഇളവുകൾ പ്രഖ്യാപിച്ചത്.ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, അലൻ സോളി, ആരോ, റീബോക്ക്, ലീ, റാങ്‌ലർ, സണ്ണക്സ്, ക്രോക്‌സ്, റിയോ, ഈറ്റൻ, ജോൺ ലൂയിസ്, മാർക്കോ ഡൊണാറ്റെലി, കോർട്ടിജിയാനി, ബ്ലൂ സെവൻ, ഡീബാക്കേഴ്‌സ്, പീറ്റർ ഇംഗ്ലണ്ട്, ഓക്‌സെംബർഗ്, സെറോ, ട്വിൽസ്, റിവർ ബ്ലൂ സിൻ, റഫ്, കില്ലർ എക്‌സ്, ടോം സ്മിത്ത്, സപാറ്റോതെറാപ്പിയ, ഫ്രെഷേഴ്‌സ്, പിക്കാഡില്ലി, അരെസ്സോ, വുഡ്‌ലാൻഡ്, അഡിഡാസ്, സ്‌പോർട്‌സ് ഐസി, ഡോ. ജെൽസ്, ഡോക് & മാർക്ക്, അംബ്രോ, വോൺ വെൽക്സ്, ഹഷ് പപ്പീസ്, പ്യൂമ, ഇപനേമ, റൈഡർ, ഡാ നാച്ചുറോ, ലാക്കല്ലെ, ആന്റ, ലോട്ടോ, ബാറ്റ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾക്കെല്ലാം ഇളവ് ബാധകമായിരിക്കും.
"ലുലു ഓൺ സെയിൽ" കാമ്പെയ്‌നിന് പുറമേ, ജൂൺ 10 വരെ വ്യത്യസ്ത പ്രമോഷനുകളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമായിരിക്കും.ബാർബി, ഷവോമി, ഹമ്മർ, മോണോപൊളി തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ വൈവിധ്യമാർന്ന ജനപ്രിയ കളിപ്പാട്ടങ്ങളും ഗെയിമുകളും നിരക്കിളവിൽ ലഭ്യമാക്കുന്ന "ടോയ് ഫെസ്റ്റ്,സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ആക്‌സസറികൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന "ടെക് ഡീലുകൾ" എന്നിവയാണ് മറ്റ് പ്രൊമോഷനുകൾ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F