Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ ഇന്ന് അത്യപൂർവ ദിനം,തുല്യ ദൈർഘ്യത്തിൽ രാവും പകലും

September 23, 2023

Gulf_Malayalam_News

September 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:ഖത്തറിൽ ഇന്ന്(സെപ്തംബർ 23) പകലും രാത്രിയും ഏകദേശം തുല്യ ദൈര്‍ഘ്യമുള്ള ദിവസം. സൂര്യന്‍ മധ്യരേഖയ്ക്ക് ലംബമായതിനാലാണ് ദിവസത്തിലെ രാപകലുകള്‍ക്ക് തുല്യദൈര്‍ഘ്യം അനുഭവപ്പെടുന്നതെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

പകലിന്റെ ദൈര്‍ഘ്യം 12 മണിക്കൂറും 7 മിനിറ്റും ആയിരിക്കുമ്പോള്‍ രാത്രി 11 മണിക്കൂറും 53 മിനിറ്റുമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. ഉത്തരാര്‍ധ ഗോളത്തില്‍ ശരത്കാല വിഷുവം പ്രതിഭാസവും തെക്കന്‍ അര്‍ധ ഗോളത്തില്‍ വസന്ത വിഷുവവുമായിരിക്കും.

ശനിയാഴ്ച രാവിലെ 5:23ന് ഉദിച്ച സൂര്യന്‍ വൈകിട്ട് അഞ്ചരയ്ക്കാണ് അസ്തമിക്കുക. ശരത്കാല വിഷുദിനം കാലാവസ്ഥാ വ്യതിയാനങ്ങളുടെ സൂചകമായതിനാല്‍ ഈ പ്രതിഭാസം പ്രധാനമായി കണക്കാക്കുന്നു. കൂടാതെ, ഈ ദിവസം കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദിശകള്‍ സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും വളരെ കൃത്യതയോടെ നിര്‍ണ്ണയിക്കാന്‍ കഴിയും.

ഈ ദിവസം സൂര്യന്‍ കിഴക്കും പടിഞ്ഞാറും ചക്രവാളങ്ങളിലെ കൃത്യമായ സ്ഥാനങ്ങളില്‍ നിന്ന് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും.ഭൂമി സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്നതിന്റെ ഫലമായാണ് നാല് ജ്യോതിശാസ്ത്ര സീസണുകള്‍ (ശീതകാലം, വസന്തം, വേനല്‍, ശരത്കാലം) സംഭവിക്കുന്നത് . കൂടാതെ ഭൂമിയുടെ അച്ചുതണ്ട് അതിന്റെ ഭ്രമണപഥത്തിന്റെ തലത്തിലേക്ക് 23.5 ഡിഗ്രി ചെരിഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News