Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ ഖത്തർ എയർവെയ്‌സ് വിമാനത്തിൽ യാത്രക്കാരി മരിച്ചതായി റിപ്പോർട്ട്

October 01, 2023

Qatar_News_Malayalam

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

സിഡ്‌നി : സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ യാത്രക്കാരി മരിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ദോഹയിൽ നിന്ന് സിഡ്‌നിയിലേക്ക് പോയ ക്യുആർ 908 വിമാനത്തിൽ യാത്ര ചെയ്ത 60-കാരിയാണ്കാ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

14 മണിക്കൂർ യാത്രയ്ക്കിടെ അബോധാവസ്ഥയിൽ കണ്ട യാത്രക്കാരിക്ക് സി.പി.ആർ ഉൾപെടെ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മരണവിവരം ഖത്തർ എയർവെയ്‌സ് സ്ഥിരീകരിച്ചതായും യുവതിയുടെ കുടുംബത്തെ ഖത്തർ എയർവെയ്‌സ് വക്താവ് അനുശോചനം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

വെള്ളിയാഴ്ച വൈകിട്ട് 4.47ഓടെയാണ് വിമാനം സിഡ്നിയിൽ ഇറങ്ങിയത്.അതേസമയം,യാത്രക്കാരി ഏത് രാജ്യക്കാരിയാണെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News