Breaking News
ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു | ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ അറിയാം | യു.എ.ഇയിൽ ജൂൺ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു | ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) പ്രസംഗ മത്സരം,ഫൈനൽ ഇന്ന് ഐ.സി.സിയിൽ | ഫ്രീസോണിൽ നിന്നും തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ്‌ സർവീസ് ആരംഭിച്ചു | സൗജന്യമായി ഇംഗ്ലീഷ് പഠിക്കാം,ഖത്തർ കെഎംസിസി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ജൂൺ 1 മുതൽ | ഗസയിൽ വെടിനിർത്തൽ കരാർ ഉടനെന്ന് ട്രംപ്,ഭീഷണിയുമായി ഇസ്രയേൽ | നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം വളാഞ്ചേരി സ്വദേശി അബുദാബിയിൽ നിര്യാതനായി |
ഖത്തർ ദേശീയ ദിനാഘോഷം,സംരംഭകർക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി

October 17, 2024

qatar-national-day-darb-al-saee-al-meezal-sooq-registration-has-started

October 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്കുള്ള തയാറെടുപ്പുകൾ തുടങ്ങി.ഇതിന്റെ ഭാഗമായി പ്രധാന വേദികളിലൊന്നായ ഉം സലാലിലെ ദർബ് അൽ സാഇയിലെ അൽ സൂഖ്, അൽ മീസ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും പ്രകടമാക്കുന്ന ഭക്ഷണശാലകൾ, കടകൾ, അങ്ങാടികൾ എന്നിവ ഒരുക്കാൻ തയാറുള്ള വ്യാപാരികൾക്കായാണ് അൽ മീസ്, അൽ സൂഖ് രജിസ്ട്രേഷന് ക്ഷണിച്ചത്.

താൽപര്യമുള്ളവർ നാഷനൽ ഡേ ആഘോഷ കമ്മിറ്റിയുടെ വെബ്സൈറ്റ് വഴി ഒക്ടോബർ 24ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ദർബ് അൽ സാഇയിൽ ഭക്ഷണ ശാലകളും ബൂത്തുകളും ഉൾപ്പെടെ സ്ഥാപിക്കുന്നതാണ് അൽ മീസ് ഏരിയ. ഖത്തരി യുവാക്കൾക്ക് സംരംഭകത്വവും സാമൂഹിക ഉത്തരവാദിത്തവും സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് ഈ സൗകര്യം ഒരുക്കുന്നത്.

പ്രാദേശിക സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള അങ്ങാടികളായാണ് അൽ സൂഖ് മാർക്കറ്റ് ദർബ് അൽ സാഇയിൽ ആരംഭിക്കുന്നത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന്റെ ആഘോഷങ്ങളോടനുബന്ധിച്ച് 10 ദിവസത്തോളം പ്രധാന വേദിയായി മാറുന്ന ദർബ് അൽ സാഇയിലെ മുഖ്യ ആകർഷണം കൂടിയാവും അൽ മീസ്, അൽ സൂഖ് മേഖലകൾ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News