Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇന്ത്യയിൽ നിന്നുള്ള ഫ്രോസൺ മൽസ്യ ഇറക്കുമതിക്ക് ഖത്തർ ഏർപെടുത്തിയിരുന്ന താൽകാലിക വിലക്ക് നീക്കി

February 17, 2023

February 17, 2023

അൻവർ പാലേരി 

ദോഹ : ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഖത്തർ ഏർപ്പെടുത്തിയിരുന്ന താൽകാലിക വിലക്ക് നീക്കി.സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വെള്ളിയാഴ്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം,ചിൽഡ്(പച്ചമീൻ)ഇനങ്ങൾക്കുള്ള വിലക്ക് തുടരും

ഫിഫ ലോകകപ്പിന് തൊട്ടുമുമ്പ് കഴിഞ്ഞ നവംബറിലാണ് കോളറ അണുബാധയ്ക്ക് കാരണമാകുന്ന വിബ്രിയോ കോളറിയ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മീൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള ഫ്രോസൻ സമുദ്രോത്പന്നങ്ങൾക്ക് ഖത്തർ വിലക്ക് ഏർപ്പെടുത്തിയത്.ഇതേതുടർന്ന് ഇന്ത്യൻ മത്സ്യങ്ങൾക്ക് ഖത്തർ വിപണിയിൽ വലിയ ക്ഷാമം നേരിട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News