ദോഹ:നാല് ലോകോത്തര ടീമുകൾ മാറ്റുരക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ പോരാട്ടങ്ങൾക്ക് ബുധനാഴ്ച ദോഹയിൽ തുടക്കമാവും.2022 ലോകകപ്പിന്റെ നിർണായക മത്സരങ്ങൾക്ക് വേദിയായ രണ്ടു സ്റ്റേഡിയങ്ങളിലാണ് ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ആവേശകരമായ മത്സരങ്ങൾ നടക്കുക.
ഡിസംബർ 11ന് നടക്കുന്ന അമേരിക്കൻ ഡെർബിയിൽ മാറ്റുരക്കുന്ന മെക്സികോയിൽ നിന്നുള്ള കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ജേതാക്കളായ പചൂക എഫ്.സി താരങ്ങൾ ഞായറാഴ്ച ദോഹയിൽ എത്തി.26 അംഗ സംഘത്തെയാണ് കോച്ച് ഗിയേർമോ അൽമഡ പ്രഖ്യാപിച്ചത്. ദോഹ ഹമദ് വിമാനത്താവളത്തിൽ രണ്ടു സംഘങ്ങളായെത്തിയ ടീമിന് ഖത്തറിലെ മെക്സികൻ ആരാധക സമൂഹത്തിന്റെ നേതൃത്വത്തിൽ ഊഷ്മള വരവേൽപും ലഭിച്ചു.
ബുധനാഴ്ച 974 സ്റ്റേഡിയത്തിൽ നടക്കുന്ന അമേരിക്കൻ ഡെർബിയിൽ ഇവരുടെ എതിരാളികളായ ബ്രസീൽ ക്ലബ് ബോട്ടഫോഗോ അടുത്ത ദിവസം ദോഹയിലെത്തും.
ഡിസംബർ 11ന് നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 14ന് ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്ലിയുമായാണ് മത്സരം. ഈ മത്സരത്തിലെ വിജയികളെ കാത്ത് 18ന് ലുസൈൽ സ്റ്റേഡിയത്തിൽ റയൽ മഡ്രിഡുണ്ടാവും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F