Breaking News
ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു | ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ അറിയാം | യു.എ.ഇയിൽ ജൂൺ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു | ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) പ്രസംഗ മത്സരം,ഫൈനൽ ഇന്ന് ഐ.സി.സിയിൽ | ഫ്രീസോണിൽ നിന്നും തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ്‌ സർവീസ് ആരംഭിച്ചു | സൗജന്യമായി ഇംഗ്ലീഷ് പഠിക്കാം,ഖത്തർ കെഎംസിസി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ജൂൺ 1 മുതൽ | ഗസയിൽ വെടിനിർത്തൽ കരാർ ഉടനെന്ന് ട്രംപ്,ഭീഷണിയുമായി ഇസ്രയേൽ | നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം വളാഞ്ചേരി സ്വദേശി അബുദാബിയിൽ നിര്യാതനായി |
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അൽ ഖുദ്‌വ ആദ്യ ബാച്ച്‌ ബിരുദദാന ചടങ്ങ്‌ സംഘടിപ്പിച്ചു

April 20, 2025

qatar-indian-islamic-center-al-qudwa-first-batch-graduation-ceremony

April 20, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ദഅവാ വിംഗ്‌ പദ്ധതിയായ അൽ ഖുദ്‌വ ഇൻസ്റ്റിട്ട്യൂട്ട്‌, ആദ്യ ബിരുദദാന ചടങ്ങ്‌ സംഘടിപ്പിച്ചു. 2023 ൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ബാച്ചിന്റെ ബിരുദധാരികളെയാണ് ചടങ്ങിൽ അനുമോദിച്ചത്‌.

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ ഖുർആനിന്റെയും തിരുസുന്നത്തിന്റേയും വെളിച്ചത്തിൽ വിശദമായി പഠിക്കുവാൻ സഹായിക്കുന്ന ഒരു സമഗ്ര പദ്ധതിയാണ് അൽ ഖുദ്‌വ. പ്രഗത്ഭരായ പണ്ഡിതരുടെ നേതൃത്വത്തിൽ ആധുനിക പഠന രീതിയിൽ തയ്യാറക്കിയ ഈ കോഴ്സിന്റെ ആദ്യഘട്ടത്തിൽ 13 പേരാണ് ബിരുദം നേടിയത്‌. അബ്ദുൽ കരീം ടി, അഹ്മദ്‌ മുസ്തഫ, ഫാതിമ നജ, ജാഫർ എം, ജംശിയ ലത്തീഫ്‌, നസീമ ജാഫർ, നിസാർ എൻ പി, പ്രിയങ്ക പി, റസീൽ കെ, റഷീദ്‌ ടി, ഷബ്ന അഫ്സൽ, ഷാഹിന അബ്ദുൽ റഷീദ്‌, യാസ്മിൻ എ പി എം എന്നിവരാണ് ചടങ്ങിൽ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അലി ചാലിക്കരയിൽ നിന്ന് സർട്ടിഫിക്കേറ്റ്‌ ഏറ്റു വാങ്ങിയത്‌.

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ എൻ സുലൈമാൻ മദനി പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾഗുരു സി ഇ ഓ അമീർ ഷാജി ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. അടുത്ത ബാച്ചിന്റെ ആദ്യ സെമെസ്റ്റർ  പാഠപുസ്തകം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ എഡ്യുക്കേഷൻ വിംഗ്‌ ഡയറക്ടർ അബ്ദുൽ നസീർ പാനൂർ പ്രകാശനം ചെയ്തു. അൽ ഖുദ്‌വ അക്കാഡമിക്ക്‌ ഡയറക്ടർ അബ്ദുൽ ലത്തീഫ്‌ നല്ലളം അധ്യക്ഷത വഹിച്ച പരിപാടിയിൽ മുജീബ്‌ മദനി ( അക്കാഡമിക്ക് കോർഡിനേറ്റർ) ഡോ റസീൽ മൊയ്ദീൻ ( അഡ്മിൻ ഡയറക്ടർ), മൊയ്ദീൻഷാ, നിസാർ ചെട്ടിപ്പടി, അഹ്മദ്‌ മുസ്തഫ, ജംശിയ ലത്തീഫ്‌, നസീമ ജാഫർ, ഷാഹിന റഷീദ്‌ എന്നിവർ സംസാരിച്ചു. ഹിബ ബിൻത്‌ റഷീദ്‌ ഖിറാഅത്ത്‌ നിർവ്വഹിച്ചു.

അൽ ഖുദ്‌വ പഠന പദ്ധതിയുടെ  അടുത്ത ബാച്ചിലേക്കുള്ള റെജിസ്റ്റ്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News