ഉമ്മൻചാണ്ടി അനുസ്മരണം,ഖത്തർ ഇൻകാസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
July 27, 2024
July 27, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ :അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, ഖത്തർ ഇൻകാസ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്ക്കുന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി രക്തദാന പരിപാടി സംഘടിപ്പിച്ചു.ഖത്തർ നാഷണൽ ബ്ലഡ് ഡൊനേഷൻ സെൻ്ററിൽ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 7 വരെ നീണ്ട ക്യാമ്പിൽ , 150 ഓളം ഇൻകാസ് പ്രവർത്തകരും സുഹൃത്തുക്കളും രക്തം ദാനം ചെയ്തു. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇൻകാസ് ഖത്തർ പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ അദ്ധ്യക്ഷനായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, ഐ.സി.സി പ്രസിഡൻ്റ് ഏ.പി. മണികണ്ഠൻ, ഐ.സി.സി ഉപദേശക സമിതി അംഗം ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുതിർന്ന നേതാക്കളായ കെ.കെ.ഉസ്മാൻ, സിദ്ധീഖ് പുറായിൽ, മുഹമ്മദ് ഷാനവാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. നേരത്തെ ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷിക ദിനമായ ജൂലൈ 18 ന്, ഐ.സി.സി അശോകാ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തോടെയാണ് ഒരു മാസം നീണ്ടുനില്ക്കുന്ന അനുസ്മരണ പരിപാടികൾക്ക് തുടക്കമായത്. പ്രദീപ് പിള്ളൈ,കെ വി ബോബൻ, എബ്രഹാം ജോസഫ്, ഈപ്പൻ തോമസ്, സിനിൽ ജോർജ്ജ്, ദീപക് സി.ജി, എഡ്വിൻ സെബാസ്റ്റ്യൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, വനിതാ വിംഗ്, യൂത്ത് വിംഗ് ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നല്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F