Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ആകർഷകമായ വാഹന നമ്പറുകൾ സ്വന്തമാക്കാം,ഇലക്ട്രോണിക് ലേലം തിങ്കളാഴ്ച്ച ആരംഭിക്കും

January 20, 2023

January 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ വാഹനങ്ങൾക്ക് ആകർഷകമായ ഫാൻസി നമ്പറുകൾ സ്വന്തമാക്കാനുള്ള ഇലക്ട്രോണിക് ലേലം  ജനവരി 23 തിങ്കൾ മുതൽ ജനുവരി 26 വ്യാഴം വരെ നടക്കുമെന്ന് പൊതുഗതാഗത മന്ത്രാലയം അറിയിച്ചു.23ന് രാവിലെ 8 മണിക്ക് മെട്രാഷ്2 ആപ്ലിക്കേഷനിലൂടെ വിശിഷ്ട നമ്പറുകൾക്കുള്ള  പതിമൂന്നാമത്തെ ഇലക്ട്രോണിക് ലേലം ആരംഭിക്കും.നമ്പറുകളും പ്രാരംഭ ലേലത്തുകയും https://bit.ly/3GS76B5 എന്ന ലിങ്കിൽ ലഭ്യമാണ്.

നമ്പറുകളെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും, ആദ്യ കാറ്റഗറിയിൽ പെട്ട നമ്പറുകൾക്ക് 10,000 റിയാലും  രണ്ടാമത്തെ വിഭാഗം നമ്പറുകൾക്ക്. 5,000 റിയാലുമായിരിക്കും ഇൻഷുറൻസ് തുക.

ഇലക്ട്രോണിക് ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ ഏതെങ്കിലും കാറ്റഗറിയിൽ നിർദേശിച്ച ഇൻഷുറൻസ് തുക അടക്കണം.ലേലം ലഭിച്ച വ്യക്തി, പരമാവധി പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ  തുക അടച്ചിരിക്കണം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News