Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ലോകകപ്പ്,യോഗ്യതാ മത്സരത്തിൽ ഇന്ത്യയും ഒമാനും ഇന്ന് നേർക്കു നേർ

September 05, 2019

September 05, 2019

ചൊവ്വാഴ്‌ച ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെയാണ്‌ ഇന്ത്യയുടെ അടുത്ത കളി. ദോഹയിലാണ്‌ മത്സരം. 

ദോഹ : 2022 ഖത്തർ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഒമാനും ഇന്ത്യയും ഏറ്റുമുട്ടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ കളി. ഏഷ്യൻ രണ്ടാം റൗണ്ട്‌ യോഗ്യതാ പോരിൽ ഒമാൻ, ഖത്തർ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ്‌ ഇയിലാണ്‌ ഇന്ത്യ. എല്ലാ ടീമുകളുമായി നാട്ടിലും എതിർ തട്ടകത്തിലുമായി രണ്ട്‌ മത്സരങ്ങൾ കളിക്കും. അടുത്ത വർഷം ജൂണിലാണ്‌ അവസാന മത്സരം. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീം മൂന്നാം റൗണ്ടിലേക്ക്‌ കടക്കും. എട്ട്‌ ഗ്രൂപ്പുകളിലെ മികച്ച രണ്ടാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിന്‌ യോഗ്യരാകും. ആതിഥേയരായ ഖത്തറിന്‌ യോഗ്യത ഉറപ്പായതിനാൽ രണ്ടാംസ്ഥാനത്ത്‌ എത്തിയാൽ ഇന്ത്യക്ക്‌ മൂന്നാം റൗണ്ടിലേക്ക്‌ പ്രവേശിക്കാം. യോഗ്യതാ റൗണ്ടിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന ടീമിന്‌ 2023 ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിനും ടിക്കറ്റ്‌ ഉറപ്പിക്കാം.
ഫിഫ റാങ്കിങ്ങിൽ 103-ാം സ്ഥാനക്കാരാണ്‌ ഇന്ത്യ. ക്രൊയേഷ്യൻ പരിശീലകൻ ഇഗർ സ്റ്റിമച്ചിനു കീഴിൽ പുതിയ കളിയാണ്‌ ഇന്ത്യ പുറത്തെടുക്കുന്നത്‌. കിങ്‌സ്‌ കപ്പിലും ഇന്റർകോണ്ടിനെന്റൽ കപ്പിലും തോൽവി വഴങ്ങിയെങ്കിലും പ്രതീക്ഷ പുലർത്തുന്ന പ്രകടനമായിരുന്നു സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും. മലയാളി താരങ്ങളായ അനസ്‌ എടത്തൊടിക, ആഷിഖ്‌ കുരുണിയൻ, സഹൽ അബ്‌ദുൾ സമദ്‌ എന്നിവർ ടീമിലുണ്ട്‌. മുന്നേറ്റക്കാരൻ ഛേത്രിയാണ്‌ സംഘത്തിലെ കരുത്തൻ. ഡച്ചുകാരൻ എർവിൻ കൊമാന്‌ കീഴിൽ കളിക്കിറങ്ങുന ഒമാൻ ശക്തരാണ്‌. ഫിഫ റാങ്കിങ്ങിൽ 87-ാം സ്ഥാനക്കാർ.

ഒമാനോട്‌ ഒരിക്കലും ജയിക്കാനായിട്ടില്ല ഇന്ത്യക്ക്‌.  ഇരുടീമുകളും പത്തു തവണ മുഖാമുഖം വന്നപ്പോൾ ഏഴിലും ഇന്ത്യ തോറ്റു. മൂന്നെണ്ണം സമനിലയിലായി. ഏറ്റവും അവസാനം ഏഷ്യൻ കപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരം ഗോൾരഹിതമായിരുന്നു. ചൊവ്വാഴ്‌ച ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെയാണ്‌ ഇന്ത്യയുടെ അടുത്ത കളി. ദോഹയിലാണ്‌ മത്സരം.

 


Latest Related News