Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഹയ്യ കാർഡ് ഉടമകൾക്ക് വീണ്ടും ഖത്തർ സന്ദർശിക്കാൻ അവസരം, സമയ പരിധി 2024 ജനുവരി വരെ നീട്ടി

January 30, 2023

January 30, 2023

അൻവർ പാലേരി
ദോഹ: ഖത്തർ ലോകകപ്പ് ആരാധകർക്കും സംഘാടകർക്കുമുള്ള ഹയ്യ കാർഡിന്റെ സാധുത നീട്ടുന്നതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.ഇതനുസരിച്ച്, രാജ്യത്തിന് പുറത്തുള്ള ഹയ്യ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാൻ അനുവാദമുണ്ടാവും.താഴെ പറയുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും അനുസരിച്ചായിരിക്കും പ്രവേശനം.

നിബന്ധനകൾ :
1- സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കൊപ്പമോ ഉള്ള  താമസ സൗകര്യത്തിനുള്ള തെളിവ് ഹയ്യ പോർട്ടലിലൂടെ നൽകിയിരിക്കണം.

2- ഖത്തറിലെത്തുമ്പോൾ പാസ്‌പോർട്ടിൽ മൂന്ന് മാസത്തിൽ കുറയാത്ത സാധുത ഉണ്ടായിരിക്കണം.

3- ഖത്തറിൽ താമസിക്കുന്ന കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം.യാത്രക്ക് മുമ്പ് ഇത് ഉറപ്പുവരുത്തേണ്ടതാണ്.

4- തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ്.

 'ഹയ്യ വിത്ത് മി' ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാൻ കഴിയും.2024 ജനുവരി 24 വരെയുള്ള കാലയളവിൽ നിരവധി തവണ രാജ്യം സന്ദർശിക്കാനുള്ള  മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ആണ് അനുവദിക്കുക.വിമാനത്താവളത്തിലോ മറ്റു പ്രവേശന മാർഗങ്ങളിലോ സന്ദർശകർക്ക് ഇ-ഗേറ്റ് വഴി പുറത്തുകടക്കാനാവും.സന്ദർശകരിൽ നിരക്കൊന്നും ഈടാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

2022 ഫിഫ ലോകകപ്പിനായി  ഉപയോഗിച്ച എല്ലാ തരം ഹയ്യ കാർഡ് ഉടമകൾക്കും മേൽപറഞ്ഞ ആനുകൂല്യങ്ങളും വ്യവസ്ഥകളും ഉപയോഗിച്ച് ഖത്തർ സന്ദർശിക്കാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News