Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കടലാമകളുടെ പ്രജനനകാലത്തിന് തുടക്കമായി, സുരക്ഷിത നടപടികള്‍ ഒരുക്കി ഖത്തര്‍ മന്ത്രാലയം

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:  കടലാമകളുടെ പ്രജനന കാലം സുരക്ഷിതമാക്കാന്‍ സമഗ്ര നടപടികളുമായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. ഏപ്രില്‍ മുതല്‍ ജൂലൈ- ഓഗസ്റ്റ് വരെയാണു കടലാമകളുടെ പ്രജന്ന കാലം.

കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ഫുവൈറീത്ത് ബിച്ചില്‍ ശുചീകരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നു. വംശനാശ ഭീഷണി നേരിടുന്ന ഹൗക്ക്‌സ്ബില്‍ ഇനത്തിലുള്ളവ ഉള്‍പ്പെടെ രാജ്യത്ത് ഏറ്റവുമധികം കടലാമകള്‍ വന്നെത്തുന്ന ബീച്ച് കൂടിയാണ് ഫുവൈറീത്ത്.

കടലാമകളുടെ മുട്ടയിടല്‍ സീസണിന് തുടക്കം കുറിച്ച് ഫുവൈറീത്ത് ബീച്ചില്‍ സുരക്ഷിത പ്രജനനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയതായി പരിസ്ഥിതി മന്ത്രി ഷെയ്ഖ് ഡോ. ഫലേഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി വ്യക്തമാക്കി.

കടലാമകളുടെ പ്രജനനത്തിനുള്ള പരിസിഥിതി ഉറപ്പാക്കുന്നതിനായി എല്ലാ വര്‍ഷത്തെയും പോലെ ഫൂവൈറിത്ത് ബീച്ചിലേക്കുള്ള സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News