Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇസ്ലാമോഫോബിയയ്‌ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഇസ്ലാമോഫോബിയയടക്കമുള്ള എല്ലാ തരം അസഹിഷ്ണുതയെയും ചെറുക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ജനീവയില്‍ അന്താരാഷ്ട്ര മനുഷ്യവകാശ കൗണ്‍സിലിന്റെ 52-ാമത് റെഗുലേഷന്‍ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിലാണ് യുഎന്‍ ഓഫീസിലെ ഖത്തര്‍ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

വാക്കുകളാലും, ശാരീരിക ആക്രമണങ്ങളാലുമാണ് ഇസ്ലാമോഫോബിയ പ്രകടിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച് മുസ്ലിംങ്ങളോടുള്ള വിദ്വേഷവും അനാദരവും പ്രകടിപ്പിക്കുകയാണ്. വിശുദ്ധ ഖുര്‍ആന് മുസ്ലീംങ്ങളുടെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ട്. ഇത്തരത്തില്‍ വിദ്വേഷം പ്രകടിപ്പിക്കുന്നത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും മാന്യമായി പൊരുമാറുന്ന ഒരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരും വിലമതിക്കുന്ന നീതി, സമത്വം, മനുഷ്യാവകാശം എന്നീ മൂല്യങ്ങള്‍ക്കെതിരെ തുരങ്കം വെക്കുന്നവരെ ചെറുക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News