Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
അഞ്ചാമത് യു.എൻ എൽഡിസി സമ്മേളനം ഇന്ന് ഖത്തർ അമീർ ഉൽഘാടനം ചെയ്യും

March 05, 2023

March 05, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: കുറഞ്ഞ വരുമാനമുള്ള വികസിത രാജ്യങ്ങളെക്കുറിച്ചുള്ള( എൽഡിസി) അഞ്ചാമത് യു എന്‍ സമ്മേളനം ഇന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉൽഘാടനം ചെയ്യും.കഴിവില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്ന പ്രമേയത്തിലുള്ള സമ്മേളനം ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളോടുള്ള ദോഹയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള നാഴികക്കല്ലായി സമ്മേളനം മാറുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിപങ്കെടുക്കുന്ന കക്ഷികള്‍ക്ക് ക്രിയാത്മകമായ സഹകരണത്തിനും ബഹുമുഖ പ്രവര്‍ത്തനത്തിനുമുള്ള പ്രതിബദ്ധത പുനഃസ്ഥാപിക്കുന്നതിനും ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ കുറഞ്ഞ വികസനമുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ചരിത്രപരമായ അവസരമായാണ് സമ്മേളനത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉച്ചകോടിക്ക് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉൾപെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്കുമാർ രഞ്ജൻ സിങ് ഉച്ചകോടിയിൽ പങ്കെടുക്കും.

മാര്‍ച്ച് 5 മുതല്‍ 9 വരെയാണ് ഉച്ചകോടി നടക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News