Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ അമീർ ന്യൂയോർക്കിലേക്ക് തിരിച്ചു,യു.എൻ ജനറൽ അസംബ്ലിയിൽ അമീർ പ്രസംഗിക്കും

September 19, 2022

September 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിൽ  പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ന്യൂയോർക്ക് സിറ്റിയിലേക്ക് പുറപ്പെട്ടു. സെപ്തംബർ 20 ചൊവ്വാഴ്ച നടക്കുന്ന പൊതുസഭയുടെ ഉദ്ഘാടന സെഷനിൽ അമീർ പ്രസംഗിക്കും.

 ഇന്ന് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ നിന്നാണ് അമീർ ന്യൂയോർക്കിലേക്ക് തിരിച്ചത്.ഞായറാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിലും ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണ ചടങ്ങിലും പങ്കെടുത്ത ശേഷമാണ് അമീർ ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് തിരിച്ചത്.ഭാര്യ ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽ താനിയും അമീറിനൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News