Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
തുർക്കിയിലെ ദുരിതബാധിതരെ ചേർത്തുപിടിക്കും,ഖത്തർ അമീർ തുർക്കിയിലേക്ക് യാത്രതിരിച്ചു

February 12, 2023

February 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഭൂകമ്പം ദുരിതം വിതച്ച തുർക്കിയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി തുർക്കിയിലേക്ക് പുറപ്പെട്ടു.ഇന്ന്(ഞായറാഴ്‌ച)രാവിലെയാണ് അമീർ ഇസ്‌താംബൂളിലേക്ക് യാത്ര തിരിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തുന്ന അമീർ രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തും.

ഭൂകമ്പത്തിൽ ദുരിതം നേരിടുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങളെ സഹായിക്കാൻ ഖത്തർ കോടിക്കണക്കിന് റിയാലിന്റെ സഹായങ്ങൾ എത്തിച്ചിരുന്നു.ഖത്തർ റെഡ് ക്രസന്റിന്റെയും ലഖ്‌വിയയുടെയും നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News