Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അല്‍ മൗര്‍ജാന്‍ ബിസിനസ് ലോഞ്ച് തുറന്ന് ഖത്തര്‍ എയര്‍വേയ്‌സ്

April 21, 2023

April 21, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അല്‍ മൗര്‍ജാന്‍ ബിസിനസ് ലോഞ്ച് തുറന്നതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. പ്രീമിയം യാത്രക്കാര്‍ക്കായി 7390 ചതുരശ്ര മീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഗാര്‍ഡനോടുകൂടിയതാണ് അല്‍ മൗര്‍ജാന്‍ ബിസിനസ് ലോഞ്ച്. ഇവിടെ 707 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ശാന്തമായ 24 ഇടങ്ങളാണ് ഇവിടെയുള്ളത്. ആദ്യ ആറു മണിക്കൂറില്‍ സൗജന്യ സേവനം ലഭ്യമാകും. 7 സ്പാ ട്രീറ്റ്‌മെന്റ് റൂമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അല്‍ മൗര്‍ജാന്‍ ബിസിനസ് ലോഞ്ച് പ്രീമിയം യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News