Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വ്യോമയാന മേഖലയിലെ മികവിനുള്ള അന്താരാഷ്ട്ര പുരസ്കാരം ഖത്തർ എയർവെയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കറിന്

September 22, 2023

Gulf_Malayalam_News

September 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്കുള്ള  പുരസ്കാരം ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിറിന്. വിമാനയാത്രികരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ എയര്‍ലൈൻ പാസഞ്ചര്‍ എക്സ്പീരിയൻസ് അസോസിയേഷൻ (അപെക്സ്), ഇന്റര്‍നാഷനല്‍ ഫ്‌ളൈറ്റ് സര്‍വിസസ് അസോസിയേഷൻ (ഐ.എഫ്.എസ്.എ) എന്നിവര്‍ സംയുക്തമായി സമ്മാനിക്കുന്ന അപെക്സ് ഐ.എഫ്.എസ്.എ പുരസ്കാരം വ്യോമയാന മേഖലയിലെ തന്നെ ഏറ്റവും വിലയേറിയ അംഗീകാരം കൂടിയാണ്.

അപെക്സ് സി.ഇ.ഒ ഡോ. ജോ ലീഡര്‍ പുരസ്കാരം സമ്മാനിച്ചു. ഖത്തര്‍ എയര്‍വേസിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും വിമാനയാത്ര ഏറ്റവും മികച്ച അനുഭവമാക്കി മാറ്റുകയും ചെയ്ത നേതൃമികവിനുള്ള അംഗീകാരംകൂടിയാണിത്. ഖത്തര്‍ എയര്‍വേസിനും, തങ്ങളുടെ സര്‍വിസിനെ ലോകോത്തരമാക്കി ഉയര്‍ത്തിയജീവനക്കാര്‍ക്കുമുള്ള അംഗീകാരമാണിതെന്ന് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News