Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഈദ് അവധി,ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷൻ പ്രവർത്തിസമയം ഇങ്ങനെ

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഈദ് അവധി ദിനങ്ങളിൽ  ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷൻ പ്രവർത്തി സമയം പ്രഖ്യാപിച്ചു.ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 03 തിങ്കൾ വരെ വൈകുന്നേരം 6:00 മുതൽ രാത്രി 10:00 വരെ ഓഫീസ്  പ്രവർത്തിക്കും.അതേസമയം, ഹമദ് എയർപോർട്ടിൽ പൊതുജനങ്ങൾക്ക് ആഴ്ചയിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. 

ഇതിനു പുറമെ, സെൽഫ് സർവീസ് കിയോസ്‌കുകൾ വഴിയുള്ള സേവനങ്ങളും അവധിദിനങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഹാൾ (24/7), കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് (അൽ സദ്ദ്), ദോഹ ഫെസ്റ്റിവൽ മാൾ പ്രധാന കവാടം (അൽ ദായെൻ), അൽ ഖോർ മാൾ. മാൻ എൻട്രൻസ് (അൽ ഖോർ), വില്ലാജിയോ മാൾ ഗേറ്റ് നമ്പർ. 5 (അൽ വാബ്), എസ്ദാൻ മാൾ ഗേറ്റ് നമ്പർ. 1 (അൽ വക്ര), പബ്ലിക് പ്രോസിക്യൂഷൻ കെട്ടിടം (പബ്ലിക് സർവീസ്), സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് ഓഫീസ് (റെസിഡൻസ് അഫയേഴ്സ് പ്രോസിക്യൂഷൻ), ആഭ്യന്തര മന്ത്രാലയം (സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗം), ആഭ്യന്തര മന്ത്രാലയത്തിലെ റൂൾസ് എക്സിക്യൂഷൻ വിഭാഗം,കാപ്പിറ്റൽ സെക്യൂരിറ്റി വിഭാഗം,അബു സംറ തുറമുഖം എന്നിവിടങ്ങളിൽ പബ്ലിക് പ്രോസിക്യൂന്റെ സെൽഫ് കിയോസ്‌കുകൾ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News