Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പെരുന്നാൾ തിരക്ക്,അബു സമ്ര അതിർത്തി വഴി യാത്ര ചെയ്യുന്നവർ പ്രീ രജിസ്‌ട്രേഷൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ

July 02, 2023

July 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : പ്രീ-രജിസ്‌ട്രേഷൻ സേവനം അബു സമ്ര അതിർത്തി വഴിയുള്ള യാത്രക്കാരുടെ എൻട്രി, എക്സിറ്റ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയതായും കാത്തിരിപ്പ് സമയം ഗണ്യമായി കുറച്ചതായും   ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിലെ (ജിഎസി) ലാൻഡ് കസ്റ്റംസ് വകുപ്പ് ഡയറക്ടർ അഹമ്മദ് യൂസഫ് അൽ സഹേൽ പറഞ്ഞു.യാത്രക്കാർ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഖത്തർ റേഡിയോയുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഇലക്ട്രോണിക് ഇൻഷുറൻസ് സ്കീം സേവനമുണ്ടെന്നും ലാൻഡ് കസ്റ്റംസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. ഈദ് അൽ അദ്ഹ പോലുള്ള തിരക്കേറിയ സമയങ്ങളിൽ എല്ലാ കസ്റ്റംസ് ചെക്ക് പോസ്റ്റുകളിലും(കര, കടൽ,വിമാനത്താവളം) പ്രത്യേക ക്രമീകരണങ്ങൾ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News