Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പൊന്നാനി സ്വദേശി സൗദിയിൽ നിര്യാതനായി

March 16, 2021

March 16, 2021

റിയാദ്: മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) മരിച്ചു.റിയാദ് അല്‍ ഖറാവി കമ്പനിയുടെ ഒലയ ബ്രാഞ്ചിൽ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.


തിങ്കളാഴ്ച വൈകുന്നേരം ശ്വാസ തടസമനുഭവപ്പെട്ടതിനെ തുടർന്ന്  മരണപ്പെടുകയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഈ വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടെയാണ് മരണം.

28 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. പിതാവ്: പരേതനായ കുഞ്ഞന്‍ ബാവ, മാതാവ്: ബീവി, ഭാര്യ: ഖൈറുനിസ്സ, മക്കള്‍: നഈം (19), നയീത (16), നസീഹ (11), സഹോദരന്‍: മജീദ് (റിയാദ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുളള നടപടി ക്രമങ്ങള്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ്, പൊന്നാനി പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News