Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പൊന്മള സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

March 07, 2021

March 07, 2021

ഷാര്‍ജ: മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ് പൂവാടന്‍ (36) വാഹനാപകടത്തില്‍ മരിച്ചു.ഷാര്‍ജയിലെ അല്‍ദൈദ് ഉപനഗരത്തിലായിരുന്നു അപകടം. സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കെ അമിതവേഗത്തില്‍ എത്തിയ നിസാന്‍ ഇടിക്കുകയായിരുന്നു. ഫവാസ് സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

പരേതനായ മജീദിെന്‍റയും കുഞ്ഞീലുമ്മുവിൻറെയും മകനാണ്. ഭാര്യ: ഷഫീദ നാണത്ത്. മക്കള്‍: ഷെര്‍ലീഷ് മന്‍ഹ, ഷിറാഷ് അഹമ്മദ്. സഹോദരങ്ങള്‍: അബ്ദുല്ല, ഫാത്തിമ സുഹ്റ. മൃതദേഹം നാട്ടിലെത്തിച്ച്‌ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

  ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക  


Latest Related News