Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു മുങ്ങിയ പ്രതിയെ പോലീസ് അബുദാബിയിലെത്തി പിടികൂടി

October 14, 2022

October 14, 2022

ന്യൂസ്‌റൂം ബ്യുറോ 
അബുദാബി: മൂന്നുവര്‍ഷം മുന്‍പ് എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്ന യുവാവിനെ അബുദാബിയില്‍നിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു.നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബി(26)നെയാണ് കേരള പോലീസ് അബുദാബിയിലെത്തി ഏറ്റുവാങ്ങിയത്. തിരുവനന്തപുരം റൂറല്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. വിജുകുമാര്‍ പള്ളിക്കല്‍ ഐ.എസ്.എച്ച്.ഒ. ശ്രീജേഷ് വി.കെ, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യു.എ.ഇ.യിലെത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

2019 ഒക്ടോബറിൽ പള്ളിക്കല്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു..പ്രതിയെ നാട്ടിലേയ്ക്ക് വരുത്തുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷം പോലീസ് സംഘം നാലു ദിവസം മുന്‍പ് അബുദാബിയില്‍ എത്തുകയായിരുന്നു.പോക്‌സോ കേസില്‍ ഒളിവില്‍പോയ പ്രതിയെ വിദേശരാജ്യത്തു നിന്ന് ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടികൂടി നാട്ടിലെത്തിച്ചത് അപൂര്‍വ സംഭവമാണെന്ന് പോലീസ് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News