Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പ്രീ സ്‌കൂള്‍ രജിസ്‌ട്രേഷന്‍ മൂല്യനിര്‍ണയം നാളെ മുതല്‍ ആരംഭിക്കുമെന്ന പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍

April 11, 2023

April 11, 2023

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: 2023-2024 അധ്യയന വര്‍ഷത്തേക്കുള്ള പ്രീ സ്‌കൂള്‍ രജിസ്‌ട്രേഷന്‍ മൂല്യനിര്‍ണയം നാളെ(ഏപ്രില്‍ 12) മുതല്‍ ആരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) അറിയിച്ചു. പുതിയ അപേക്ഷകര്‍ സ്‌ക്രീനിംഗ് നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് പിഎച്ച്‌സിസി ട്വീറ്റ് ചെയ്തു.

107 എന്ന നമ്പറില്‍ വിളിച്ച് പ്രീ സ്‌കൂള്‍ രജിസ്‌ട്രേഷന് അപ്പോയ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ ഹെല്‍ത്ത് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ കാര്‍ഡ് എന്നീ രേഖകളുമായി അപ്പോയ്‌മെന്റ് സമയത്തിന് ഒരു മണിക്കൂര്‍ മുന്നെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഹാജരാകണം എന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സ്‌ക്രീനിംഗ് ഫലങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പങ്കുവെച്ച ലിങ്ക് വഴി മനസ്സിലാക്കാന്‍ സാധിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News