ഖത്തർ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ വിപുലമായ പരിപാടികളോടെ ദേശീയ കായിക ദിനം ആഘോഷിച്ചു
February 12, 2025
February 12, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ദേശീയ ദിനത്തിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ(PPAQ) മിസൈമിറിൽ വിവിധ കായിക-വിനോദ പരിപാടികൾ സംഘടിപ്പിച്ചു.പഞ്ചായത്ത് തലത്തിൽ നടന്ന വിവിധ പരിപാടികളിൽ കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.. സീഷോർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത പരിപാടിയിലെ വിജയികൾക്ക് ICC മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്രഹാം കെ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.
PPAQ പ്രസിഡന്റ് ഷിജു കുര്യാക്കോസ്, ജനറൽ സെക്രട്ടറി നിഷാദ് സൈദ്, ട്രഷറർ സനന്ദ് രാജ്, പ്രോഗ്രാം കൺവീനർമാരായ സുനിൽ പെരുമ്പാവൂർ, സലീൽ സലീം, മറ്റു ഭാരവാഹികളായ സുനിൽ മുല്ലശ്ശേരി, സനൂപ് കെ അമീർ, രാജേഷ് എം.ജി, ഷബാൻ ചുണ്ടകാടൻ, മെർലിയ അജാസ്, എൽദോ എബ്രഹാം, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാർ, നീതു അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F