Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തര്‍ ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്ററില്‍ ഓര്‍ത്തോപീഡിക് ഈവനിംഗ് ക്ലിനിക്കുകള്‍ ഇന്നു മുതല്‍ ആരംഭിക്കും

May 07, 2023

May 07, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്ററില്‍ ഓര്‍ത്തോപീഡിക് ഈവനിംഗ് ക്ലിനിക്കുകള്‍ ഇന്നു മുതല്‍ ആരംഭിക്കും. ഓര്‍ത്തോപീഡിക് പരിചരണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ഉച്ചതിരിഞ്ഞ് 3 മുതല്‍ 7 വരെ അപ്പോയ്മെന്റെടുക്കാവുന്നതാണ്. നട്ടെല്ല്, ഇടുപ്പ്, കാല്‍മുട്ട്, കൈമുട്ട്, കൈ, ഓര്‍ത്തോപീഡിക് ഓങ്കോളജി, പീഡിയാട്രിക് ഓര്‍ത്തോപീഡിക്, കാല്‍, കണങ്കാല്‍, ട്രോമ എന്നിവ ഉള്‍പ്പടെ ഓര്‍ത്തോപീഡിക് സേവനത്തിലെ എല്ലാ ഉപവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ക്ലിനിക്ക്. വൈകുന്നേരങ്ങളില്‍ പ്രധാനമായും പുതിയ രോഗികളെയാണ് പരിഗണിക്കുക. പോസ്റ്റ്-ഓപ്പറേറ്റീവ് കേസുകള്‍, പോസ്റ്റ് എംആര്‍ഐ രോഗികള്‍, ഒടിവുകള്‍, അടിയന്തിര കേസുകള്‍ എന്നിവയ്ക്ക് സേവനം നല്‍കും. ഫോളോ-അപ്പ് അപ്പോയ്മെന്റുകള്‍ വൈകുന്നേരം അനുവദിക്കില്ല. അതിനായി രോഗികള്‍ രാവിലെയെത്തേണ്ടതാണ്. 16060 എന്ന ഹെല്‍പ്പ് ലൈന്‍ ഉപയോഗപ്പെടുത്തി അപ്പോയ്മെന്റെടുക്കാവുന്നതാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News