Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കുവൈത്തിൽ നഴ്‌സുമാർക്ക് തൊഴിൽ അവസരങ്ങൾ

August 18, 2019

August 18, 2019

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിലേക്ക് 2575 പേരുടെ നിയമനത്തിന് ധനകാര്യ മന്ത്രാലയം അനുമതി നല്‍കി. ഇതുവഴി 2000 നഴ്സുമാര്‍ക്ക് പുതുതായി ജോലി ലഭിക്കും. ആരോഗ്യമന്ത്രാലയത്തില്‍ നേഴ്‌സുമാർ, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ധന മന്ത്രാലയം അന്തിമ അനുമതി നല്‍കിയത്.എന്നാൽ നിയമന നടപടികൾ എപ്പോൾ തുടങ്ങുമെന്ന് വ്യക്തമല്ല.

ഇതുവഴി 2000 നഴ്സുമാര്‍ക്ക് പുറമെ 575 സാങ്കേതിക വിദഗ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും പുതുതായി ജോലി ലഭിക്കും. 1,94000 ദിനാറാണ് ഇതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. നിയമനത്തിന് നേരത്തെ മന്ത്രിസഭയുടെയും സിവില്‍ സര്‍വ്വീസ് കമ്മീഷന്‍റെയും അംഗീകാരം ലഭിച്ചിരുന്നു.

അതിനിടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ ആശുപത്രികളില്‍ നിന്നുള്ള വരുമാനം ഇരട്ടി ആയി വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനവിനു കാരണം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിന്ന് 45 ദശ ലക്ഷം ദിനാറാണു മന്ത്രാലയം കണക്കാക്കിയിട്ടുള്ളത്. വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വഴി 108 മില്ല്യണ്‍ ദിനാര്‍ വരുമാനം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു


Latest Related News