Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ 'ഫാമിലി റൺ',രജിസ്‌ട്രേഷൻ തുടങ്ങി

December 29, 2022

December 29, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സ്‌പോർട്‌സ് ആന്റ് യൂത്ത് മന്ത്രാലയത്തിനു കീഴിൽ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഫാമിലി റണ്ണിംഗ് റേസിന്റെ 2023 എഡിഷനിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.കുട്ടികളെയും കുടുംബാംഗങ്ങളെയും ഒരുമിച്ചുകൂട്ടി ആനന്ദകരമായ അന്തരീക്ഷത്തിൽ കായികശീലം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.6 ഘട്ടങ്ങൾ പിന്നിട്ട ഫാമിലി റേസിന്റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജനുവരി 9 ന് അൽ റയ്യാൻ പാർക്കിൽ നടക്കുന്ന ഫാമിലി റേസിംഗിൽ  വിവിധ പ്രായത്തിലുള്ള പുരുഷന്മാർക്കും  സ്ത്രീകൾക്കും  കുട്ടികൾക്കുമായി ഒന്ന്, മൂന്ന് കിലോമീറ്റർ ദൂരത്തിലുള്ള മത്സരങ്ങളാണ് നടക്കുക..മൂന്നും അഞ്ചും കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിച്ച മത്സരത്തിന്റെ മുൻ പതിപ്പുകൾക്ക് വലിയ ജനപങ്കാളിത്തം ലഭിച്ചിരുന്നു. കുടുംബാംഗങ്ങളെ വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഓട്ടത്തിന്റെ സവിശേഷതയെ കുറിച്ച് ബോധവത്കരണം നൽകുന്നതിനും ഇതുവഴി സാധിച്ചതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി, iOS ആപ്പ് സ്റ്റോറിലോ Google Play-ലോ QSFA ആപ്പ് ഡൗൺലോഡ് ചെയ്യുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News