Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ ലഭിക്കും,നിബന്ധനകൾ അറിയാം

July 14, 2021

July 14, 2021

ദോഹ: രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഓൺ അറൈവൽ സന്ദർശക വിസ ലഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തേക്കുള്ള ഓൺ അറൈവൽ വിസ ലഭിക്കുമെന്നും ഇത് സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.. വിമാന കമ്പനികൾക്ക് നൽകിയ സിർക്കുലറിലാണ് സിവിൽ ഏവിയേഷൻ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.പിന്നീട് 30 ദിവസത്തേക്ക് കൂടി കാലാവധി നീട്ടി നൽകും. 


രണ്ടാമത്തെ വാക്സിൻ ഡോസ് ലഭിച്ചു 14 ദിവസത്തിന് ശേഷമാണ് ഖത്തറിൽ എത്തേണ്ടത്.

ഓൺ അറൈവൽ ടൂറിസ്ററ് വിസ ലഭിക്കാൻ താഴെപ്പറയുന്ന രേഖകൾ ആവശ്യമാണ്:

1. ചുരുങ്ങിയത്‌ ആറു മാസം സാധുതയുള്ള പാസ്പോര്ട്ട്.
2 . റിട്ടേൺ ടിക്കറ്റ്.
3. ഹോട്ടൽ റിസർവേഷൻ.
4 ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ എടുത്തിരിക്കണം. രണ്ടാം ഡോസ് കഴിഞു 14 ദിവസത്തിന് ശേഷം യാത്ര.
5 . ദോഹയിൽ എത്തുന്നതിന്റെ 72 മണിക്കൂർ മുമ്പ് ലഭിച്ച പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട്.
6 യാത്രക്ക് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിയ്ക്കാൻ ഇഹ്തെറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
7. യാത്രക്ക് 14 ദിവസം മുമ്പ് രണ്ട് ഡോസ് വാക്സിനും എടുക്കാത്തവർക്ക് പ്രവേശനമില്ല.


Latest Related News