Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
തൊഴിലാളികൾക്കൊപ്പം,ഓ.ഐ.സി.സി ഖത്തർ ഇൻകാസ് നോമ്പുതുറ ശ്രദ്ധേയമായി

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളൊടൊപ്പം നോമ്പ് തുറന്ന്  ഒ.ഐ.സി.സി ഇന്‍കാസ് മലപ്പുറം സംഘടിപ്പിച്ച ഇഫ്താർ ശ്രദ്ധേയമായി.. ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന വ്യത്യസ്ത ക്യാമ്പുകളിലായി ഏകദേശം മുന്നൂറോളം തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ കിറ്റ് നല്‍കി അവർക്കൊപ്പം നോമ്പ് തുറന്നത്.

ജില്ല പ്രസിഡന്റ് നൗഫല്‍ പി.സി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. ജാഫര്‍ കമ്ബാല സ്വാഗതവും ഇര്‍ഫാന്‍ പകര നന്ദിയും പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റിയുടെയും വിവിധ ജില്ല കമ്മിറ്റികളുടെയും പ്രതിനിധികളും പങ്കെടുത്തു. ജില്ല ഉപദേശകസമിതി ചെയര്‍മാന്‍ സലീം ഇടശ്ശേരി, വൈ പ്രസിഡന്റ് ചാന്ദിഷ് ചന്ദ്രന്‍, അനീസ് കെടി വളപുരം സെക്രട്ടറിമാരായ നിയാസ് കൈപ്പേങ്ങല്‍ , സുഹൈല്‍ ചെറുകര, ഹസന്‍ പൊന്നേത് , അക്ബര്‍, ആഷിക് അയിരൂര്‍, വസീം അബ്ദുല്‍ റസാക്ക്, ഷറഫു, ഷാഫി നരണിപ്പുഴ, നിയാസ്‌ ചേനങ്ങാടന്‍, പ്രജീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News