Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറില്‍ ചെറിയ വാഹനാപകടങ്ങള്‍ക്ക് ഗതാഗത മന്ത്രാലയത്തെ സമീപിക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ്

March 15, 2023

March 15, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: നിസ്സാരമായ വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനെ നേരിട്ട് സമീപിക്കേണ്ടതില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകളോ പരിക്കുകകളോ ഇല്ലാത്ത അപകടങ്ങളുണ്ടായാല്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ചിത്രങ്ങളെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ്-2 (Metrash 2) ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ മതിയാകും. നേരത്തെയും അധികൃതര്‍ ഇക്കാര്യം ഓര്‍മിപ്പിച്ചിരുന്നു.

ചെറിയ ട്രാഫിക് അപകടങ്ങളുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യാനും രണ്ട് വാഹനങ്ങള്‍ക്കും സംഭവിച്ച കേടുപാടുകളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനും ആപ്പിലൂടെ സാധിക്കും. Metrash 2  ആപ്പ് ലോഗിന്‍ ചെയ്താല്‍ ട്രാഫിക് ആക്സിഡന്റില്‍ ക്ലിക്ക് ചെയ്ത് അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.


Latest Related News