Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ ജാമ്യമില്ല

April 28, 2023

April 28, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: സൗദിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമ വിദഗ്ധന്‍ ബന്ദര്‍ അല്‍ മഗാമിസ് അറിയിച്ചു. നേരത്തെ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. ഒരു ഗുളികയുമായാണ് പിടിയിലാകുന്നതെങ്കില്‍ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ജാമ്യത്തില്‍ വിടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ഇത്തരക്കാരെ അറസ്റ്റ് ചെയ്താല്‍ നേരെ ജയിലേക്ക് മാറ്റുകയാണ് ചെയ്യുക. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കുകയാണ് വേണ്ടതെന്നും ബന്ദര്‍ അല്‍ മഗാമിസ് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പങ്കുള്ളതായി തെളിഞ്ഞാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് സൗദി അഭിഭാഷകന്‍ ഗാലിബ് അല്‍ശരീഫ് പറഞ്ഞു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News