Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഹയ്യ കാർഡിൽ പുതിയ തട്ടിപ്പ്,ജാഗ്രത മുന്നറിയിപ്പുമായി ഖത്തര്‍

March 31, 2023

March 31, 2023

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ജോലി നല്‍കാമെന്ന് വ്യാജ വാഗ്ദാനം ചെയ്ത് അമിത തുക ഈടാക്കുകയും തൊഴില്‍ വിസയ്ക്ക് പകരം ഹയ്യ കാര്‍ഡ് നല്‍കി പറ്റിക്കുകയും ചെയ്യുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാന്‍ നൈജീരിയക്കാരോട് ഖത്തര്‍ അഭ്യര്‍ത്ഥിച്ചു. ഖത്തര്‍ 2022 ഫിഫ ലോകകപ്പിനായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റാണ് ഹയ്യ കാര്‍ഡ്.

ഹയ്യാ കാര്‍ഡുകളുടെ കാലാവധി 2023 ജനുവരി 23 വരെ ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതില്‍ മാറ്റം വരുത്തുകയായിരുന്നു. ഇതോടെയാണ് ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശനാനുമതി നല്‍കിയിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. ഹയ്യാ കാര്‍ഡ് ഉടമകളായ ഓരോരുത്തര്‍ക്കും മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൂടി രാജ്യത്തേക്ക് ക്ഷണിക്കാനുമാവും. ഖത്തറിലേക്കുള്ള പ്രവേശനത്തിനും മടക്കയാത്രക്കും ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാനും ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഹയ്യ കാര്‍ഡ്  തൊഴില്‍ വിസയാക്കി മാറ്റാനാകുമെന്ന് ബോധ്യപ്പെടുത്തിയാണ് നൈജീരിയന്‍ ഏജന്റുമാര്‍ തട്ടിപ്പ് നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് സ്വദേശത്തും വിദേശത്തുമുള്ള നൈജീരിയക്കാരോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.



ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News