Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദിയിൽ വാഹനാപകടത്തിൽ മലയാളി സ്ത്രീ മരിച്ചു; രണ്ട് പേർക്ക് പരിക്ക്‌

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യൂറോ

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി സ്ത്രീ മരിച്ചു. കുടുംബത്തിലെ മറ്റ്‌ രണ്ട് പേർക്ക് പരിക്കേറ്റു. മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശിയായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിത (55) ആണ് മരിച്ചത്. 

കോട്ടക്കൽ സ്വദേശിയായ മുഹമ്മദലിയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തിന്റെ ഉമ്മയും പെങ്ങളും ഉപ്പയും മകനും ഉമ്മയുടെ സഹോദരിയുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ പരുക്കുകളോടെ ആശുപ്രത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

ചൊവ്വാഴ്ച്ചയായിരുന്നു അപകടമുണ്ടായത്. സൗദിയിലെ ബുറൈദക്കടുത്ത് ബുഖൈരിയയിൽ നിന്നും മക്കയിൽ ഉംറക്കെത്തിയതായിരുന്നു മലയാളി കുടുംബം. തായിഫിൽ നിന്നു റിയാദിലേക്ക് വരുന്ന വഴിയിലെ ളുലും എന്ന സ്ഥലത്ത് ഇവർ സഞ്ചരിച്ച കാറിന് പിറകിൽ കുവൈത്തി പൗരന്റെ അമിത വേഗത്തിലെത്തിയ കാർ വന്നിടിക്കുകയായിരുന്നു. തുടർന്ന് ഈ മലയാളി കുടുംബത്തിന്റെ വാഹനം പലതവണ മറിയുകയായിരുന്നു.

മുഹമ്മദലിയുടെ ഉമ്മയുടെ സഹോദരിയാണ് മരണപ്പെട്ട ആലുങ്ങൽ സാജിത.  മുഹമ്മദലിയുടെ ഉമ്മ ഖദീജ, സഹോദരി ആയിഷ എന്നിവരാണ് തായിഫിൽ ചികിത്സയിൽ കഴിയുന്നത്. എന്നാൽ, കുവൈത്തി പൗരന്റെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm

 


Latest Related News