Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ മഴയ്ക്ക് സാധ്യത: അൽ വാസ്മി സീസൺ ആരംഭിച്ചു

October 16, 2023

news_malayalam_weather_update_in_qatar

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ മഴയും തണുത്ത താപനിലയും പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബർ 16) മുതൽ അൽ വാസ്മി സീസൺ ആരംഭിക്കും. ഡിസംബർ 6 വരെ സീസൺ നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.  

വൈകുന്നേരങ്ങളിൽ തണുപ്പും വടക്കുപടിഞ്ഞാറൻ മേഖലകളിൽ കാറ്റും ഉണ്ടാകും. എന്നിരുന്നാലും പകൽ സമയം ചൂട് നിലനിൽക്കും.

കൂടാതെ, ഇന്ന് നാലാമത്തെ ശരത്കാല നക്ഷത്രമായ അൽ ഉവായും കാണാൻ കഴിയും. അടുത്ത 13 ദിവസത്തേക്ക് നക്ഷത്രം ആകാശത്ത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, സൗദിയിലും കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്. മധ്യ, കിഴക്കൻ പ്രവിശ്യകളിലെ മിക്ക പ്രദേശങ്ങളിലും രാത്രിയിൽ താപനില ഗണ്യമായി കുറയുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി വ്യക്തമാക്കി. മധ്യ, കിഴക്കൻ മേഖലകളിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില കുറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പകൽ ചൂടുള്ളതായിരിക്കും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News