Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

May 18, 2024

news_malayalam_event_updates_in_qatar

May 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :അഞ്ചാമത് വെളിച്ചം ഖുർആൻ സംഗമത്തിന്റെ ഭാഗമായി വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നടന്നു. മെയ് 24ന് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. 

ഖത്തറിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻററിൽ ആദ്യമായി മലയാളത്തിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി നാനൂറ് പേരടങ്ങുന്ന വളന്റിയർ സംഘം പൂർണ്ണമായും സജ്ജമായതായി സംഘാടകർ അറിയിച്ചു. രാവിലെ 9 മണിമുതൽ വിവിധ സെഷനുകളിലായി നാട്ടിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ വിഷയങ്ങൾ അവതരിപ്പിക്കും. 

പ്രൊഫസർ എൻ വി സക്കരിയ മൗലവി, വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി, ഫിനാൻസ് ചെയർമാൻ എ.പി ആസാദ്, ജനറൽ കൺവീനർ മുനീർ സലഫി, ചീഫ് കോർഡിനേറ്റർ അക്ബർ കാസിം, വളണ്ടിയർ ചെയർമാൻ ഇല്യാസ് മാസ്റ്റർ, അബ്ദുൽറഊഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. യു. ഹുസൈൻ മുഹമ്മദ്‌, ബഷീർ മൈബേക്ക്, മഹ്‌റൂഫ് മാട്ടൂൽ, സുബൈർ വക്ര, ഷമീർ പികെ, ജിപി കുഞ്ഞാലിക്കുട്ടി, സി. കെ ശരീഫ്, സലാം ചീക്കോന്ന്, ഹനീഫ അയ്യപ്പള്ളി, ഷമീർ ടി കെ, ബഷീർ ഇ വി, നൗഷാദ് കരിപ്പ്, അജ്മൽ, മുഹമ്മദ് അനീസ് തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News