Breaking News
പ്രശസ്ത ബാവുൾ ഗായിക ശാന്തിപ്രിയ ദോഹയിൽ പാടാനെത്തുന്നു,'ഏക്താര' ജൂൺ 20-ന് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | തൃശൂർ പെരിങ്ങോട്ടുകര സ്വദേശി അബുദാബിയിൽ നിര്യാതനായി | അൽ ഗാരിയ ബീച്ചിൽ കരയ്ക്കടിഞ്ഞ ഒട്ടകത്തിന്റെ ജഡം നീക്കം ചെയ്തു | കോഴിക്കോട് സ്വദേശിക്ക് ഖത്തർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് | ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലാൻ ഇസ്രായേൽ, ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘത്തെ തടഞ്ഞു | ബലി പെരുന്നാൾ പെരുമ,നടുമുറ്റം 'ഈദ് രാവ്' ശ്രദ്ധേയമായി | പെനാൽറ്റി ഷൂട്ഔട്ടിൽ സ്‌പെയിൻ കീഴടങ്ങി യുവേഫ നേഷന്‍സ് ലീഗ് കിരീടം പോർച്ചുഗലിന് | ബോംബ് ഭീഷണിക്ക് പിന്നാലെ ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി,ഒരാൾ അറസ്റ്റിൽ | സൂഖ് വാഖിഫിൽ വീണ്ടും ഇന്ത്യൻ മാമ്പഴക്കാലം,പ്രദർശനം ജൂൺ 12 മുതൽ 21 വരെ | ഖത്തറിലെ പ്രമുഖ ഇ.എൻ.ടി ഡോക്ടറായിരുന്ന ഡോ.നാസർ മൂപ്പൻ ദുബായിൽ അന്തരിച്ചു |
യുഎഇയുടെ റാഫിള്‍ നറുക്കെടുപ്പ് 'മഹ്‌സൂസ്'  താല്‍ക്കാലികമായി നിര്‍ത്തുന്നു

December 31, 2023

news_malayalam_raffle_draw_updates

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: യുഎഇയിലെ റാഫിള്‍ നറുക്കെടുപ്പായ 'മഹുസൂസ്' നറുക്കെടുപ്പുകള്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചു. വാണിജ്യ ഗെയിമിംഗ് ചട്ടങ്ങള്‍ പാലിച്ച് 2024 ജനുവരി 1 മുതല്‍ മഹ്‌സൂസ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതായി നറുക്കെടുപ്പ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. യുഎഇ ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (gcgra) സ്ഥാപിതമായതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഗെയിമിംഗ് റെഗുലേറ്റര്‍മാരില്‍ നിന്നുള്ള ഉത്തരവിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്.

ഡിസംബര്‍ 30 നായിരുന്നു മഹ്‌സൂസിന്റെ അവസാന പ്രതിവാര നറുക്കെടുപ്പ്. റെഗുലേറ്റര്‍മാരില്‍ നിന്ന് കൂടുതല്‍ അറിയിപ്പുകള്‍ ഉണ്ടാകുന്നതുവരെ ഡിസംബര്‍ 30 ന് ശേഷം നറുക്കെടുപ്പുകളൊന്നും നടത്തില്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം മഹ്‌സൂസ് അക്കൗണ്ടിലെ കുടിശ്ശികയുള്ള ബാലന്‍സുകള്‍ പിന്‍വലിക്കാന്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ സജീവമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News