Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ടിക്ടോക് സ്റ്റുഡിയോ സ്ഥാപിക്കുന്നു; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

February 29, 2024

news_malayalam_development_updates_in_qatar

February 29, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ടിക്ടോക് സ്റ്റുഡിയോ സ്ഥാപിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് ദോഹ വെബ് സമ്മിറ്റിൽ അധികൃതർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. രാജ്യത്തെ വ്യക്തികളുടെ ക്രിയേറ്റിവിറ്റിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആദ്യത്തെ ക്രിയേറ്റീവ് ടിക് ടോക്ക് സ്റ്റുഡിയോ ഖത്തറിൽ സ്ഥാപിക്കും. ദോഹ വെബ് സമ്മിറ്റ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ ജബോർ അൽ താനി, ടിക് ടോക്ക് ഗ്ലോബൽ ബിസിനസ് സൊല്യൂഷൻസ് ജനറൽ മാനേജർ ഷാദി കാൻഡിൽ എന്നിവർ ചേർന്ന് കരാറിൽ ഒപ്പുവച്ചു 

രാജ്യത്തെ പ്രതിഭകളിൽ സർ​ഗാത്മക വാസനകൾ ഉണർത്തുന്നതിന് ക്രിയേറ്റീവ് വർക് ഷോപ്പുകൾ സംഘടിപ്പിക്കാനും ധാരണയായി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നായ ടിക് ടോക്കുമായി കരാർ ഒപ്പിടുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ മേഖലയെ ശക്തമാക്കാൻ സഹായിക്കുമെന്ന് ഷെയ്ഖ് ജാസിം ബിൻ മൻസൂർ ബിൻ ജബോർ അൽതാനി പറഞ്ഞു. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാ​ഗമായാണ് പുതിയ പദ്ധതികളിൽ രാജ്യം പങ്കാളിയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തി യുവ സംരംഭകർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും പുതിയ പദ്ധതി സഹായകരമാകും. രാജ്യത്തിൻ്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക, നവീകരണത്തെ പരിപോഷിപ്പിക്കുക, സാമ്പത്തിക വൈവിധ്യവൽക്കരണം വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടിക് ടോക് ക്യാമ്പയിനുകൾ നടക്കുക. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News