Breaking News
കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു | പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |
ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു

July 15, 2024

July 15, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു. തൃശൂർ അണ്ടത്തോട് കുമാരൻപടി സ്വദേശി ഷംസു തേരാനത്ത് (51)ആണ് മരിച്ചത്. ബഹ്റൈനിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. 30 വർഷമായി ബഹ്റൈനിലുണ്ട്.

നെഞ്ചുവേദനയെത്തുടർന്ന് ഇന്നലെ (ഞായറാഴ്ച) രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെയാണ് മരിച്ചത്. അണ്ടത്തോട് കൈതലത്ത് മുഹമ്മദുണ്ണിയുടേയും ഖദീജയുടെയും മകനാണ്. ഭാര്യ: സമീഹ. മക്കൾ: ഷഹ്സ, ഷംന, ഷാൻ, സമാൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News