ഖത്തറിലെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ആകർഷകമായ പരിപാടികൾ, മുഷെരിബിൽ വേനൽക്കാല ആഘോഷം
August 06, 2024
August 06, 2024
ഖദീജ അബ്രാർ
ദോഹ: ഖത്തറിലെ മുഷെരിബ് ഡൗൺടൗണിൽ കുടുംബങ്ങൾക്കായി ആഘോഷ പരിപാടികൾ ഒരുക്കുന്നു.മുഷെരിബ് പ്രോപ്പർട്ടീസാണ് വേനൽക്കാല ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31 വരെ പരിപാടികൾ തുടരും.
ഓഗസ്റ്റ് 1ന് മുഷരിബ് ഗലേറിയ റൂഫ് ടെറസിൽ തുറന്ന പുതിയ സ്പ്ലാഷ് സോണിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ നാല് വാട്ടർ ഇൻഫ്‌ലാറ്റബിളുകൾ ഉൾക്കൊള്ളുന്നുണ്ട്. ഐസ്‌ക്രീമും റീട്ടെയിൽ ഇനങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകളിവിടെയുണ്ട്. തുച്ഛമായ നിരക്കിൽ താമസക്കാർക്കും സന്ദർശകർക്കും ആഘോഷങ്ങളിൽ പങ്കാളികളാവാം.
മുഷരിബ് ഗലേറിയയിൽ ഓഗസ്റ്റ് 15 മുതൽ 31 വരെ ‘ചെക്ക്‌ലിസ്റ്റ് വെർഷൻ 2’ സംഘടിപ്പിക്കും. ബാക്ക്-ടു-സ്‌കൂൾ-തീം ഇവന്റാണിത്. വിന്റേജ് സ്കൂൾ ഇനങ്ങളുടെ പ്രദർശനങ്ങളോടെ ചരിത്രപരമായ ഖത്തറി സ്കൂൾ ദിനങ്ങളിലേക്ക് സന്ദർശകരെ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്നതായിരിക്കും ഈ അനുഭവം. പുതിയ അധ്യയന വർഷത്തിനായി തയ്യാറെടുക്കാൻ കുടുംബങ്ങളെ സഹായിക്കുന്നതിന്, റീട്ടെയിൽ ബൂത്തുകളിൽ സ്കൂൾ സപ്ലൈകളും ഉണ്ടാകും. സ്‌പെല്ലിംഗ് ബീ മത്സരങ്ങളും, ഫെയ്‌സ് പെയിന്റിങ്ങും, സ്റ്റോറി ടെല്ലിങ് സെഷനുകളും ഉണ്ടായിരിക്കും. കൂടാതെ, കലാ-കരകൗശല കേന്ദ്രങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം.
സന്ദർശകർക്ക് സ്കിൽ ഫെസ്റ്റ് സോണിൽ വന്യജീവി ഫോട്ടോഗ്രാഫർ അസ്സാം അൽ മന്നായിയുടെ ചിത്രപ്രദർശനവുമുണ്ടായിരിക്കും.
കുട്ടികൾക്കായി ക്രിയേറ്റീവ് പ്ലേ സോണും, ഡൈനാമിക് ലൈറ്റിംഗും സൗണ്ട് ഇഫക്റ്റുകളും ഉള്ള ഇമ്മേഴ്‌സീവ് മെയ്സ് സോണും അവിടെയുണ്ട്. സന്ദർശകർക്ക് റെസിൻ ആർട്ട്, 3D പ്രിന്റിംഗ്, മിനിയേച്ചറുകൾ, എംബ്രോയ്ഡറി, ലെഗോ പ്രിന്റ് മേക്കിംഗ്, അറബിക് കാലിഗ്രാഫി, ജിപ്‌സം ക്രാഫ്റ്റ്‌സ് തുടങ്ങിയവയുംആസ്വദിക്കാം. ഇതിന് മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമാണ്.