Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മസ്‌ജിദുൽ ഹറമിൽ ഭിന്നശേഷിക്കാരായ തീർത്ഥാടകർക്ക് പ്രത്യേക പ്രാർഥനാ സൗകര്യം

March 26, 2024

news_malayalam_hajj_umrah_updates

March 26, 2024

ന്യൂസ്‌റൂം ബ്യുറോ

മക്ക: മസ്‌ജിദുൽ ഹറമിൽ ഭിന്നശേഷിക്കാരായ വിശ്വാസികൾക്ക് പ്രത്യേക പ്രാർഥന സ്ഥലങ്ങൾ ഒരുക്കി ഇരുഹറം കാര്യാലയ വിഭാഗം. കിങ്‌ ഫഹദ് എക്സ്പാൻഷനിലെ നിയുക്ത സ്ഥലങ്ങളാണ് ഭിന്നശേഷിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.

ഭിന്നശേഷിക്കാർക്ക് മസ്‌ജിദുൽ ഹറമിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേകം പ്രവേശന കവാടങ്ങളുമുണ്ട്. ഭിന്നശേഷിക്കാരായ പുരുഷന്മാർ ഗേറ്റ് 91ന് എതിർവശത്തുള്ള ഒന്നാം നില, ഷുബൈക ബ്രിഡ്‌ജ്‌ ഗേറ്റ് നമ്പർ 68ന് എതിർവശത്തുള്ള ഒന്നാം നില, ഷുബൈക സ്റ്റെയർകേസിന് അടുത്തുള്ള താഴത്തെ നിലയിലെ ഗേറ്റ് നമ്പർ 68 എന്നിവയിലൂടെയാണ് പ്രാർത്ഥനാ സ്ഥലങ്ങളിലേക്ക് പ്രവേശിക്കേണ്ടത്. സ്ത്രീകൾക്ക് താഴത്തെ നിലയിലെ ഗേറ്റ് 88 വഴിയോ, ഒന്നാം നിലയിലെ ഗേറ്റ് 65 ലൂടെയോ പ്രാർഥന ഏരിയ നമ്പർ 15 ലൂടെയോ പ്രവേശിക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News