Breaking News
ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു | നിർണായക പ്രഖ്യാപനങ്ങളുണ്ടായില്ല,ഖത്തറും യു.എസും വിവിധ പ്രതിരോധ-വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു | ദോഹയിൽ നിന്നുള്ള വിമാനത്തിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് ആറ് വർഷം തടവ് | ഗൾഫ് രാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി ഏകീകൃത ആപ് പുറത്തിറക്കി | കത്താറ,കോർണിഷ് ഭാഗങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി | ഡൊണാൾഡ് ട്രംപ് ദോഹയിൽ എത്തി,സ്വീകരണം എയർഫോഴ്സ് വൺ അമീരി വ്യോമസേനയുടെ അകമ്പടിയോടെ | എദാൻ അലക്‌സാണ്ടറിന്റെ മോചനത്തിൽ നിർണായകമായത് ഖത്തർ പ്രധാനമന്ത്രിയുടെ ഇടപെടലെന്ന് അമേരിക്കൻ വെബ്‌സൈറ്റ്,വിശദാംശങ്ങൾ വെളിപ്പെടുത്തി | ഗൾഫ് അമേരിക്കൻ ഉച്ചകോടി സമാപിച്ചു,ഗസ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന് ഡൊണാൾഡ് ട്രംപ് | ഐസിസി ഇന്ത്യൻ കാർണിവലിന് നാളെ തുടക്കം,ഒരുക്കങ്ങൾ പൂർത്തിയായി | ഖിയ ചാമ്പ്യൻസ് ലീഗ് : അവസാന ആഴ്ചയിൽ നിർണായക പോരാട്ടങ്ങൾ |
സൗദിയിൽ ആങ്കർ കമ്പനിയുടെ പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു

September 23, 2024

September 23, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ ആങ്കർ കമ്പനിയുടെ ചില മോഡൽ പവർ ബാങ്കുകൾ വിപണിയിൽ നിന്ന് പിൻവലിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്.

A1642, A1647, A1652 എന്നീ പവർ ബാങ്ക് മോഡലുകളുടെ ഉപയോഗം നിർത്താനും ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനും മന്ത്രാലയം അറിയിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട്, ഉൽപ്പന്നം തിരികെ നൽകാനും വാങ്ങിയ തുക തിരികെ നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു.

ആങ്കർ കമ്പനിയുടെ ഈ മോഡലുകൾ അമിതമായ് ചൂടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.  ഇത് അപകടത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇവ പിൻവലിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.


Latest Related News