Breaking News
കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു | പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |
ഖത്തറിൽ ഒക്ടോബർ 1 മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് സ്മാർട്ട് കാർഡ് സ്കാനിംഗ് നിർബന്ധം 

September 24, 2023

Malayalam_Gulf_News

September 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഒക്ടോബർ മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് സ്മാർട്ട് കാർഡ് സ്കാനിംഗ് സംവിധാനം നിർബന്ധമാക്കിയതായി കർവ അറിയിച്ചു. ഒക്ടോബർ 1 മുതലാണ് പുതിയ സേവനം ആരംഭിക്കുന്നത്. 'ടാപ്പിംഗ് ഇൻ ആൻഡ് ഔട്ട്' എന്ന പേരിലാണ് പുതിയ നിബന്ധന നിലവിൽ വരുന്നത്.

മെട്രോ ലിങ്ക് യാത്രക്കാർക്ക് കർവ സ്മാർട്ട് കാർഡോ അല്ലെങ്കിൽ കർവ ജേർണി പ്ലാനർ ആപ്പിലെ ക്യു.ആർ കോഡോ യാത്ര ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. അതേസമയം,  മെട്രോ ലിങ്ക് സേവനം സൗജന്യമായി തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 

യാത്രക്കാർ കർവ ജേർണി പ്ലാനർ ആപ്പിലേക്ക് ലോഗ് ഇൻ ചെയ്‌ത് ബസിൽ കയറുന്നതിന് മുമ്പ് ഒരു ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഈ ഗോൾഡൻ ക്യു.ആർ ടിക്കറ്റ് ഒരിക്കൽ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയെന്നും, എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഇത് സാധുതയുള്ളതാണെന്നും കർവ അറിയിച്ചു. യാത്രക്കാർ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് റീഡറിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്യേണ്ടത് ആവശ്യമാണ്. കർവ ആപ്പിന്റെ 'കാർഡ് മാനേജ്‌മെന്റ്' എന്ന വിഭാഗത്തിലൂടെ ക്യു.ആർ കോഡ് ടിക്കറ്റ് ലഭിക്കുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News